കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. . വാഹനത്തിൽ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. പുറത്തു നിന്നിരുന്ന നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബെവർലി ഹിൽസ് എന്ന സ്ഥലത്താണ് വെടിവയ്പ് ഉണ്ടായതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം കാലിഫോർണിയയിൽ ഉണ്ടാകുന്ന നാലാമത്തെ വെടിവയ്പാണിത്. ജനുവരി 21ന് രാത്രി മൊണ്ടോരി പാർക്കിലെ ഡാൻസ് ക്ലബിൽ ഉണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ആയിരുന്നു വെടിവയ്പ്, ജനുവരി 24ന് സാൻ ഫ്രാൻിസിസ്കോയിൽ ഹാഫ് മൂൺ ബേയിലെ കൂൺഫാമിൽ ഉണ്ടായ വെടിവയ്പിൽ 7 പേരാണ് കൊല്ലപ്പെട്ടത്. അതേദിവസം അയോവയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ടുവിദ്യാർത്ഥികൾ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |