കോട്ടയം: സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോട്ടയം ഇന്നർവീൽ ക്ലബ് ഡിസ്ട്രിക്ട് 321 മാങ്ങാനം മന്ദിരം ഹോസ്‌പിസ് സെന്ററിന് 7.5 ലക്ഷം രൂപ നൽകും. ഇന്നർവീൽ ക്ലബ് നാഷണൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. സുർജിത് കോർ ഇന്ന് രാവിലെ 10.30ന് തുക കൈമാറും. ക്ളബ് പ്രസിഡന്റ് മായാ ചെറിയാനെ സുർജിത് കോർ ഗോൾഡ് കോളർ അണിയിക്കും. കോട്ടയം ഇന്നർവീൽ ക്ലബ് സ്ഥാപക അംഗങ്ങളായ മൂന്നു പേരെ ആദരിക്കും. അവാർഡ് ജേതാക്കളായ നിഷ ജോസ് കെ. മാണി, ഡോ. രാജലക്ഷ്മി സുകുമാരൻ എന്നിവരെ അനുമോദിക്കും. ക്ലബ് ഡിസ്ട്രിക്ട് ചെയർമാൻ സൂര്യപ്രഭ രാജശേഖരൻ, ഗോൾഡൻ ജൂബിലി കമ്മിറ്റി കൺവീനർ വിമല എബ്രഹാം, പ്രോജക്ട് ഡയറക്ടർ തളിത എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |