ലക്നൗ : പ്രണയം തലയ്ക്ക് പിടിച്ചാൽ പിന്നെ ദൂരവും, സമയവുമൊന്നും ആരും നോക്കില്ലെന്നതിന് തെളിവാണ് ക്രിസ്റ്റൻ ലീബർട്ട് എന്ന സ്വീഡിഷ് യുവതിയുടെ പ്രവർത്തി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യു പി സ്വദേശിയെ വിവാഹം കഴിക്കുന്നതിനായി സ്വീഡനിൽ നിന്നും ക്രിസ്റ്റൻ ലീബർട്ട് ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ ഇറ്റായിൽ താമസിക്കുന്ന പവൻ കുമാറുമായി ജീവിതത്തിൽ ഒന്നാവാൻ വേണ്ടിയായിരുന്നു യുവതി എത്തിയത്.
उत्तर प्रदेश: स्वीडन की युवती को फेसबुक पर भारतीय युवक से प्यार हुआ, भारत पहुंचकर युवती ने युवक से विवाह किया।
— ANI_HindiNews (@AHindinews) January 28, 2023
क्रिस्टन लिबर्ट ने कहा, "मैं भारत इससे पहले भी आई हूं, मुझे भारत बेहद पसंद है और मैं इस शादी से बेहद खुश हूं।" (28.01) pic.twitter.com/eaw8UWnO1s
2012 ലാണ് ക്രിസ്റ്റനും പവനും ആദ്യമായി ഫേസ്ബുക്കിൽ കണ്ടുമുട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹിന്ദു ആചാരങ്ങൾ അനുസരിച്ച് ഇരുവരും വിവാഹിതരായത്. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ബി.ടെക് ബിരുദധാരിയായ പവൻ കുമാർ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.
പ്രണയത്തിന് വേണ്ടി രാജ്യം ഉപേക്ഷിച്ച് പെൺകുട്ടികൾ ഇന്ത്യയിൽ എത്തുന്നത് പതിവാക്കിയിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ആഴ്ച ഗെയിമിംഗ് ആപ്പായ ലുഡോയിൽ കണ്ടുമുട്ടിയ യുവാവിനെ വിവാഹം കഴിക്കാൻ ഇന്ത്യയിൽ പ്രവേശിച്ച പാകിസ്ഥാൻ യുവതി അറസ്റ്റിലായിരുന്നു. വ്യാജരേഖകൾ ചമച്ചായിരുന്നു നേപ്പാൾ അതിർത്തി വഴി പാക് യുവതി എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |