SignIn
Kerala Kaumudi Online
Thursday, 19 September 2024 3.25 AM IST

ഇതാണ് എന്റെ ക്ളാസ് മുറി, ലാ കോളേജ് ഓർമ്മകളുമായി മമ്മൂട്ടി

Increase Font Size Decrease Font Size Print Page
mammootty

എറണാകുളം ലാ കോളേജിൽ താൻ പഠിച്ചിരുന്ന ക്ലാസ് മുറിയിൽ നിന്നുള്ള വീഡിയോയുമായി മെഗാസ്റ്റാർ മമ്മൂട്ടി. ഇതായിരിന്നു എന്റെ ഫൈനൽ ഇയർ ക്ലാസ് റൂം.ഞങ്ങൾ ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത് ഇവിടെയായിരിന്നു. ഒരു കാലത്ത് ഇത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹാളായിരിന്നു- മമ്മൂട്ടി വീഡിയോയിൽ പറയുന്നു. ക്ലാസ് റൂമിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. അൽമമേറ്റർ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്. ഇത്തരമൊരു വീഡിയോ എന്തിനായിരിക്കും മമ്മൂട്ടി പങ്കുവച്ചത് എന്നാണ് ആരാധകരുടെ സംശയം. 'ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ' തുടങ്ങിയ സിനിമ ഡയലോഗുകളും ആരാധകർ കമന്റിടുന്നുണ്ട്. നന്ദഗോപാൽ മാരാർ പോലുള്ള വക്കീൽ കഥാപാത്രങ്ങളെയും കമന്റ് ബോക്സിൽ ആരാധകർ ഓർത്തെടുക്കുന്നു. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ മമ്മൂട്ടി അറിയപ്പെടുന്ന അഭിഭാഷകനാകുമായിരിന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAMMOOTTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.