തിരുവനന്തപുരം: ജയിലുകൾ സാമൂഹിക പരിവർത്തന കേന്ദ്രങ്ങളാകണമെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ ജയിൽ അന്തേവാസികൾക്ക് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 19 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ആധുനിക സൗകര്യങ്ങളോടെയുള്ള ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മന്ത്രി. കുറ്റവാളികളെ മാനസിക പരിവർത്തനത്തിലേക്ക് നയിക്കുക എന്ന പ്രവർത്തനമാണ് ജയിലുകളിൽ നടക്കുന്നതെന്നും ഇതിന് ശാസ്ത്രീയമായ മാർഗങ്ങളാണ്
അവലംബിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൗൺസിലർ അഡ്വ.വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് ക്വാർട്ടേഴ്സ് ഡി.ഐ.ജി എം.കെ. വിനോദ് കുമാർ, ജയിൽ സൂപ്രണ്ട് സത്യരാജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |