അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം വീട് നിർമ്മാണത്തിനിടെ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ബീഹാർ സ്വദേശി മരിച്ചു. ബീഹാർ വെസ്റ്റ് ചമ്പാരൻ ദൂംനഗറിൽ ഇദ്രിഷ്‌മിയാൻ (37) ആണ് മരിച്ചത്. കഴിഞ്ഞ 27ന് ആയിരുന്നു സംഭവം. ഉടൻ തന്നെ തൊഴിലാളികൾ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ മരിച്ചു.
കാക്കാഴത്ത് മറ്റ് അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പമായിരുന്നു താമസം. പൊതുപ്രവർത്തകരായ നിസാർ വെള്ളാപ്പള്ളി, കൺസ്ട്രക്ഷൻ മേഖലയിലെ ജീവനക്കാരായ മുനീർ, സമീർ, സമദ്, സുഹൈൽ തുടങ്ങിയവരാണ് മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൈ എടുത്തത്. കോട്ടയത്ത് മൃതദേഹം എംബാം ചെയ്ത് ഇന്ന് നെടുമ്പാശേരി എയർപോർട്ടിൽ നിന്നു പാറ്റ്ന വിമാനത്താവളത്തിലെത്തിച്ച് റോഡുമാർഗം വീട്ടിലെത്തിക്കും. ഭാര്യ: കുര്യഷഖാത്തുൻ. മക്കൾ: സാഹിൽ, ആലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |