SignIn
Kerala Kaumudi Online
Saturday, 23 May 2026 1.13 AM IST

കാഫിർഷോട്ട് അന്വേഷണവും വന്നേക്കും

p

കോഴിക്കോട്/കുറ്റ്യാടി : 'രക്ഷാപ്രവർത്തന" കേസിന് പിന്നാലെ, കാഫിർഷോട്ട് അന്വേഷണവും വന്നേക്കും. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചർച്ചയായ 'കാഫിർ സ്‌ക്രീൻഷോട്ട്" കേസിലെ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസിലെത്തി പാറക്കൽ അബ്ദുളള എം.എൽ.എ നിവേദനം നൽകി. ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഫോറൻസിക് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ട് 20 മാസത്തിലധികം കഴിഞ്ഞിരിക്കുകയാണ്. നിർണായകമായ ശാസ്ത്രീയ തെളിവുകൾ പുറത്തുവിടാതെയും യഥാർത്ഥ പ്രതികളെ പിടികൂടാതെയും അന്വേഷണം അവസാനിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കുന്നതായി പാറക്കൽ ആരോപിച്ചു.ഈ പശ്ചാത്തലത്തിലാണ് വിഷയം ആഭ്യന്തര മന്ത്രിയെ നേരിട്ടറിയിച്ചതെന്നും അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എം.എൽ.എ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA