
തിരുവനന്തപുരം:പന്ത്രണ്ട് കോടിരൂപ ഒന്നാംസമ്മാനം ലഭിക്കുന്ന കേരള ഭാഗ്യക്കുറിയുടെ വിഷുബമ്പർ ലോട്ടറിക്ക് റെക്കോഡ് വില്പന. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജന്റുമാർക്ക് വിറ്റുകഴിഞ്ഞു. ഇന്നുച്ചയ്ക്ക് 2ന് ഗോർഖിഭവനിലാണ് നറുക്കെടുപ്പ്.
300രൂപയാണ് ടിക്കറ്റ് വില.പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന; 11,58,480 ടിക്കറ്റുകൾ.തൃശ്ശൂരിൽ 5,10,820ഉം തിരുവനന്തപുരത്ത് 4,21,380ഉം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകളായിരുന്നു വിറ്റത്.
ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും.രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതവും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതവും ആറ് പരമ്പരകൾക്കും ലഭിക്കും.കൂടാതെ 5000, 2000, 1000, 500, 300 രൂപ വീതം സമ്മാനങ്ങളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |