SignIn
Kerala Kaumudi Online
Saturday, 23 May 2026 1.13 AM IST

ശ്രീലങ്കയിൽ ത്രിദിന ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

swami-sachidhanadha-in-sr

കൊളംബോ: ശ്രീനാരായണഗുരു വേൾഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ശ്രീലങ്കൻ ശ്രീനാരായണഗുരു സൊസൈറ്റിയോട് സഹകരിച്ച് കൊളംബോയിൽ നടക്കുന്ന ത്രിദിനപരിപാടികൾക്ക് ഇന്ന് തുടക്കമാകും. ശ്രീനാരായണഗുരു മഹാപരിനിർവ്വാണ ശതാബ്ദിസമ്മേളനം, ഗുരുദേവൻ രണ്ടാം തവണ ശ്രീലങ്ക സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം, സർവ്വമതസമ്മേളന ശതാബ്ദി ആഘോഷം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് രാവിലെ 8ന് ശ്രീനാരായണഗുരു സൊസൈറ്റി ഗുരുമന്ദിരത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ ആചാര്യതയിൽ സമൂഹാർച്ചനയും പ്രഭാഷണങ്ങളും നടക്കും. തുടർന്ന് നടക്കുന്ന തീർത്ഥാടകയാത്രയിൽ ഗുരുദേവൻ സന്ദർശിച്ച കതിരേശൻ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീനാരായണ ദിവ്യസത്സംഗവും ബുദ്ധക്ഷേത്രത്തിലും സിലോൺ യാത്രയിൽ വിശ്രമിച്ച സങ്കേതങ്ങളിലും സന്ദർശനവും നടത്തും. വൈകിട്ട് 6ന് ശ്രീനാരായണ ദിവ്യപ്രബോധനം. തുടർന്ന് ഗുരുദേവൻ രണ്ടാം തവണ ശ്രീലങ്ക സന്ദർശിച്ചതിന്റെ ശതാബ്‌ദി വിവരണങ്ങളും ആഗോള തലത്തിൽ ഗുരുധർമ്മ പ്രചാരണം സംബന്ധിച്ച ചർച്ചകളും നടക്കും. തുടർന്ന്, സ്വാമി സച്ചിദാനന്ദ രചിച്ച ശ്രീനാരായണഗുരു മഹാപരിനിർവ്വാണ സ്മാരകഗ്രന്ഥം ശ്രീനാരായണഗുരു വേൾഡ് കൗൺസിൽ ട്രഷറർ രാജൻസൗപർണികയ്ക്ക് നൽകി പ്രകാശനം ചെയ്യും. ശ്രീനാരായണഗുരു വേൾഡ് കൗൺസിൽ ചെയർമാൻ സുവർണകുമാർ, ജനറൽ സെക്രട്ടറി എസ്.സതീശൻ (ഡൽഹി), സംസ്ഥാന പ്രസിഡന്റ് അനിതസദാനന്ദൻ, ഡെപ്യൂട്ടി ട്രഷറർ വി.വത്സലകുമാരി തുടങ്ങിയവർ പങ്കെടുക്കും.

നാളെ രാവിലെ 10ന് ശ്രീനാരായണഗുരു മഹാപരിനിർവ്വാണ ശതാബ്ദിസമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.

ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​സ​ഭ​ ​സ്ഥാ​പ​ക​ദി​നം​ ​പ​താ​ക​ദി​ന​മാ​യി​ ​ആ​ച​രി​ക്കും

ശി​വ​ഗി​രി​:​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​സ​ഭ​യു​ടെ​ ​സ്ഥാ​പ​ക​ദി​ന​മാ​യ​ ​മേ​യ് 24​ ​സ​ഭ​യു​ടെ​ ​പ​താ​ക​ദി​ന​മാ​യി​ ​ആ​ച​രി​ക്കു​മെ​ന്ന് ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​സ​ഭ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി​ ​അ​റി​യി​ച്ചു.​ ​സം​സ്ഥാ​ന,​ ​ജി​ല്ല,​ ​മ​ണ്ഡ​ലം,​ ​യൂ​ണി​റ്റ് ​ക​മ്മി​റ്റി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​ഭാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​ഗു​രു​ദേ​വ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും​ ​സ​ഭ​യു​ടെ​ ​ലോ​ഗോ​ ​ആ​ലേ​ഖ​നം​ ​ചെ​യ്ത​ ​പ​താ​ക​ക​ൾ​ ​ഉ​യ​ർ​ത്തി​ ​പ്രാ​ർ​ത്ഥ​ന​യ്ക്ക് ​ശേ​ഷം​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചൊ​ല്ലും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SREELANKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA