
തിരുവനന്തപുരം: പതിവ് അവധിയെ തുടർന്നുള്ള രണ്ടു ദിവസം ജീവനക്കാർ സമരം നടത്തുന്നതിനാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന്മുതൽ നാലു ദിവസം പ്രവർത്തിക്കില്ല. ഇന്റർനെറ്റ് ബാങ്കിങ്, എ.ടി.എം, യു.പി.ഐ സേവനങ്ങൾ ഈ ദിവസങ്ങളിലും തുടരും. ബാങ്കിലെത്തി നടത്തുന്ന ചെക്ക് ക്ലിയറിങ് പോലുള്ള സേവനങ്ങൾ തടസ്സപ്പെടാം.
രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച അവധിയാണ്. ഇന്ന് മേയിലെ നാലാം ശനിയാണ് .തുടർന്ന് ഞായർ അവധി. തിങ്കളും ചൊവ്വയുമാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ബി.ഐ സ്റ്റാഫ് ഫെഡറേഷൻ പണിമുടക്കുന്നത്. 27,28 തീയതികളിൽ ബക്രീദ് പ്രമാണിച്ച് പല സംസ്ഥാനങ്ങളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ 28നാണ് ബക്രീദ് അവധി. 27ന് ബാങ്ക് തുറക്കും. 28ന് വീണ്ടും അവധിയായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |