SignIn
Kerala Kaumudi Online
Wednesday, 13 May 2026 8.42 PM IST

നേതൃത്വത്തെ തിരുത്തി വി. കുഞ്ഞികൃഷ്ണൻ

Increase Font Size Decrease Font Size Print Page
kunchi
വി. കുഞ്ഞികൃഷ്ണനും കുടുംബവും

കണ്ണൂർ: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷിഫണ്ടും പാർട്ടി ഫണ്ടും അപഹരിച്ചതു പുറത്തുപറഞ്ഞതിനെ തുടർന്നാണ്‌ വി. കുഞ്ഞികൃഷ്ണൻ സി.പി.എമ്മിൽനിന്നും പുറത്തായത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ കുഞ്ഞികൃഷ്ണൻ നിലവിലെ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ടി.ഐ. മധുസൂദനനെ തോൽപിച്ചത്.

ജയിക്കണം എന്ന്‌ കരുതിയല്ല മത്സരിച്ചതെന്നും എന്നാൽ ഓരോ ഘട്ടത്തിലുമുണ്ടായ ജനപിന്തുണ ഏറെ ആത്മവിശ്വാസം നൽകിയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. സി.പി.എമ്മിന്റെ തന്നെ വോട്ട് വ്യാപകമായി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. പയ്യന്നൂരിനെ സംബന്ധിച്ച് ഒട്ടേറെ വികസന സ്വപ്നങ്ങൾ ഉണ്ട്. പദ്ധതികൾ നിരവധി ആവിഷ്കരിക്കേണ്ടതുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

വോട്ടിംഗ് കഴിഞ്ഞ ഉടൻ തന്നെ പ്രതീക്ഷിക്കാത്ത ആളുകൾ വരെ വിളിച്ച് എനിക്കാണ് വോട്ട് ചെയ്തതെന്ന് പറയുകയുണ്ടായി. പയ്യന്നൂരിൽ ഒരു കൂട്ടായ്മ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇടതുപക്ഷ കൂട്ടായ്മ എന്ന നിലയിൽ കേരളത്തിലും ഒരു കൂട്ടായ്മ രൂപീകരിക്കാനുള്ള ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം രൂപീകരിച്ച 1965 മുതൽ 2021 വരെ സി.പി.എം മാത്രമേ പയ്യന്നൂരിൽ ജയിച്ചിട്ടുള്ളൂ. 76,640 വോട്ടാണ് കുഞ്ഞികൃഷ്ണന് ലഭിച്ചത്. മധുസൂദനന് 69,153ഉം. ബി.ജെ.പിയിലെ എ.പി. ഗംഗാധരന് 8432 വോട്ടാണു ലഭിച്ചത്. 1,55,826 പേരാണ് മണ്ഡലത്തിൽ വോട്ട് ചെയ്തത്. 2021ൽ ടി.ഐ. മധുസൂദനന് 93,695 വോട്ടാണ് ലഭിച്ചിരുന്നത്. കോൺഗ്രസിലെ എം. പ്രദീപ്കുമാറിന് 43,915ഉം. 49,780 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നിടത്താണ് പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട കുഞ്ഞികൃഷ്ണൻ 7487 വോട്ടിനു ജയിച്ചത്. 24542 വോട്ടിന്റെ നഷ്ടമാണ് ഇത്തവണ ഉണ്ടായത്.

​കോ​മ​ള​വ​ല്ലി​യാ​ണ് ​ഭാ​ര്യ.​ ​കോ​ട​തി​ ​ജീ​വ​ന​ക്കാ​രി​യാ​യ​ ​ക​ല,​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​കാ​വ്യ​ ​എന്നിവർ മ​ക്ക​ളാ​ണ്.

TAGS: LOCAL NEWS, KANNUR, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL