SignIn
Kerala Kaumudi Online
Monday, 18 May 2026 6.59 PM IST

പ്രവാസി മലയാളിയെ തേടിയെത്തിയത് ലക്ഷങ്ങളുടെ ഭാഗ്യം; അബുദാബി ബിഗ് ടിക്കറ്റിൽ അപ്രതീക്ഷിത സമ്മാനം

javad

അബുദാബി: മേയ് മാസത്തിലെ ബിഗ് ടിക്കറ്റ് ആദ്യ വീക്കിലി ഇ - ഡ്രോയുടെ ഫലം പ്രഖ്യാപിച്ചു. മലയാളി ഉൾപ്പെടെ നാലുപേരാണ് 1,00,000 ദിർഹം പങ്കിട്ടത്. രണ്ട് ഇന്ത്യക്കാർക്ക് പുറമേ മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ. ഖത്തറിൽ പൊതുഗതാഗത വകുപ്പിൽ ജോലി ചെയ്യുന്ന ജവാദ് നസീറാണ് സമ്മാനം ലഭിച്ച മലയാളി. നാല് വർഷമായി ജവാദ് ഖത്തറിലാണ്. 20 സുഹൃത്തുക്കളുമായി ചേർന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്. വലിയ സന്തോഷമുണ്ടെന്നും ഇതിനെ ഭാഗ്യമായിക്കാണുന്നുവെന്നും ജവാദ് പ്രതികരിച്ചു.

ദുബായിൽ താമസിക്കുന്ന വിനയ് പുതുമനയാണ് സമ്മാനം ലഭിച്ച മറ്റൊരു ഇന്ത്യക്കാരൻ. 037772 ആണ് വിനയ്‌യുടെ ടിക്കറ്റ് നമ്പർ. 25,000 ദിർഹമാണ് നാലുപേർക്കും സമ്മാനമായി ലഭിച്ചത്. വിനയ് ഒറ്റയ്‌ക്കാണ് ടിക്കറ്റ് എടുത്തത്. മലേഷ്യയിൽ നിന്നുള്ള കെ രവിചന്ദ്രൻ വി കാശിനാഥൻ എന്നയാളാണ് മറ്റൊരു വിജയി. എഞ്ചിനീയറായ അദ്ദേഹം 17 വർഷമായി ദുബായിലാണ് താമസം. രണ്ട് വർഷമായി സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റെടുക്കുന്നു.

ബംഗ്ലാദേശിൽ നിന്നുള്ള സാഗർ ശംസുൽ ഇസ്ലാം ആണ് നാലാമത്തെയാൾ. അഞ്ച് വർഷമായി അജ്‌മാനിലാണ് സാഗർ താമസിക്കുന്നത്. പത്തുപേരടങ്ങുന്ന സംഘത്തോടൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

ജൂൺ മൂന്നിനാണ് ലൈവ് ഡ്രോ നടക്കുക. ബിഗ് വിൻ മത്സരം മേയ് 24 വരെ നടക്കും. ഒറ്റത്തവണ രണ്ട് ടിക്കറ്റ് വാങ്ങുന്നവർക്ക് ഇതിൽ പങ്കെടുക്കാം. നാല് വിജയികളെയാണ് ജൂൺ ഒന്നിന് പ്രഖ്യാപിക്കുക. ജൂൺ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ഇവർക്ക് പങ്കെടുക്കാം. ഓരോരുത്തർക്കും 1,50,000 ദിർഹം വരെ നേടാൻ അവസരമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, GULF NEWS, PRAVASI, ABHUDHABI BIGTICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360