
ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. 2024ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യ അതിഥിയായിട്ടാണ് മാക്രോണ്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാന്‍സ് ഔദ്യോഗികമായി സ്വീകരിച്ചു.
സൈന്യത്തെ ശക്തിപ്പെടുത്തുകയും ആയുധ ശേഖരം ആധുനികവത്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഒപ്പിടാനിരിക്കുകയാണ് ഇന്ത്യ. ഫ്രാന്‍സുമായുള്ള ബന്ധം കൂടുതല്‍ ശക്തമായ സാഹചര്യത്തിലാണ് മാക്രോണിനെ മോദി ക്ഷണിച്ചത്.
ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ ജനുവരിയില്‍ തന്നെ 52,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് സൂചന. അടുത്തിടെ ഫ്രാന്‍സ് ദേശീയ ദിനത്തില്‍ മുഖ്യ അതിഥിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പാരീസില്‍ എത്തിയിരുന്നു.
ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ മുമ്പും ഫ്രഞ്ച് പ്രസിഡന്റുമാര്‍ പങ്കെടുത്തിട്ടുണ്ട്. മാക്രോണിന് മുമ്പ് അഞ്ച് ഫ്രാന്‍സ് പ്രസിഡന്റുമാര്‍ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥിയായി ന്യൂഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |