SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

തമിഴ്നാട്ടിൽ വിജയ് സർക്കാരിന് പുതിയ പ്രതിസന്ധി,​ മുന്നറിയിപ്പുമായി കോൺഗ്രസ്

voijay-

ചെന്നൈ: തമിഴ്നാട്ടിൽ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ വിജയ് സർക്കാരിന് പുതിയ പ്രതിസന്ധി. സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകിയ കോൺഗ്രസ് വിജയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. എ.ഐ.എഡി.എം.കെയിൽ നിന്ന് കൂറുമാറി വിശ്വാസ വോട്ടെടുപ്പിൽ ടി.വി.കെയെ പിന്തുണച്ച എം.എൽ.എമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ആവശ്യപ്പെട്ടു. വിജയുടെ രാഷ്ട്രീയ പ്രതിച്ഛായക്ക് തീരുമാനം വലിയ കളങ്കമുണ്ടാക്കുമെന്ന് കാർത്തി ചൂണ്ടിക്കാട്ടി.

വിജയ് സർക്കാരിന്റെ സുസ്ഥിരതയ്ക്ക് കോൺഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ മാത്രം മതിയെന്ന് കാർത്തി ചിദംബരം പറഞ്ഞു. അഞ്ച് വർഷം പൂർത്തിയാക്കാൻ അണ്ണാ ഡി.എം.കെയുടെ ആവശ്യമില്ലെന്നും മാറ്റത്തിനായി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനങ്ങൾ വിജയ് എടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ടി.​വി.​കെ​ ​സ​ർ​ക്കാ​ർ​ ​ഏ​തു​സ​മ​യ​ത്തും​ ​താ​ഴെ​വീ​ഴാ​മെ​ന്നും​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​യ്യാ​റാ​യി​രി​ക്ക​ണ​മെ​ന്നും​ ​ഡി.​എം.​കെ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​എം.​കെ​ ​സ്റ്റാ​ലി​ൻ പറഞ്ഞു.​ ​ചെ​ന്നൈ​യി​ൽ​ ​പാ​ർ​ട്ടി​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​രാ​ജ​യം​ ​ച​ർ​ച്ച​ചെ​യ്യാ​നാ​യി​ ​ചേ​ർ​ന്ന ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​മാ​രു​ടെ​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​പാ​ർ​ട്ടി​യു​ടെ​ ​നേ​താ​വെ​ന്ന​ ​നി​ല​യി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​രാ​ജ​യ​ത്തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​താ​ൻ​ ​ഏ​റ്റെ​ടു​ക്കു​ക​യാ​ണ്.​ ​പ​രാ​ജ​യ​ത്തി​ൽ​ ​പ​ല​ ​ഭാ​ര​വാ​ഹി​ക​ളും​ ​പ​ര​സ്പ​രം​ ​കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ്.​ ​പാ​ർ​ട്ടി​യു​ടെ​ ​നേ​താ​വെ​ന്ന​ ​നി​ല​യി​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഏ​റ്റെ​ടു​ക്കു​ന്നു.​ ​പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് ​പ​ഠി​ച്ച് 20​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​ഉ​ന്ന​ത​ത​ല​ ​സ​മി​തി​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​താ​യും​ ​സ്റ്റാ​ലി​ൻ​ ​വ്യ​ക്ത​മാ​ക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360