
ലക്‌നൗ: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ലക്‌നൗവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ യുവതാരം കാര്‍ത്തിക് ശര്‍മ്മയുടെ മിന്നും ബാറ്റിംഗ് പ്രകടനമാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്താന്‍ ചെന്നൈക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്.
ബാറ്റിംഗ് ആരംഭിച്ച ചെന്നൈയുടെ തുടക്കം മികച്ചതായിരുന്നില്ല. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 20(20), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 13(9), ഉര്‍വില്‍ പട്ടേല്‍ 6(7) എന്നിവര്‍ പെട്ടെന്ന് മടങ്ങി. ഇടങ്കയ്യന്‍ പേസര്‍ ആകാശ് സിംഗ് ആണ് മൂന്ന് പേരെയും പുറത്താക്കിയത്. നാലാം വിക്കറ്റില്‍ കാര്‍ത്തിക് ശര്‍മ്മ 71(42) - ഡിവാള്‍ഡ് ബ്രെവിസ് 25(16) സഖ്യം 44 പന്തുകളില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ചെന്നൈ നൂറ് കടന്നത്. അഞ്ച് സിക്‌സറുകളും ആറ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു കാര്‍ത്തിക് ശര്‍മ്മയുടെ ഇന്നിംഗ്‌സ്.
ശിവം ദൂബെ 16 പന്തുകളില്‍ 32 റണ്‍സും പ്രശാന്്ത് വീര്‍ 10 പന്തുകളില്‍ നിന്ന് 13 റണ്‍സും നേടി പുറത്താകാതെ നിന്നു. നാലോവറില്‍ 26 റണ്‍സ് വഴങ്ങിയാണ് ആകാശ് സിംഗ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. മുഹമ്മദ് ഷമി, ഷാബാസ് അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |