കൊച്ചി: അദാനിയുടെ നഷ്ടം നികത്താൻ പൊതുമേഖലാ സ്ഥാപനങ്ങളായ എൽ.ഐ.സിയുടെയും എസ്.ബി.ഐയുടെയും പണം ഓഹരിയായി നിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ എൽ.ഐ.സി ഡിവിഷണൽ ഓഫീസിലേയ്ക്ക് ഇന്ന് മാർച്ച് നടത്തും.
രാവിലെ 10ന് ഡി.സി.സി ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച് എറണാകുളം എം.ജി. റോഡിലെ ഡിവിഷണൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
നിക്ഷേപത്തിന് ശേഷമുണ്ടായ സംഭവവികാസങ്ങളിൽ എൽ.ഐ.സി., എസ്.ബി.ഐ ഓഹരിയുടമകളുടെ കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടത്. രാജ്യത്തെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകയാണ് നരേന്ദ്രമോദി സർക്കാർ. എൽ.ഐ.സിയെയെയും പൊതുമേഖലാ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും നിലനിറുത്തുന്നതിനാണ് മാർച്ചെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |