കോട്ടയം: റെയിൽവേ പൊലീസ് സ്റ്റേഷൻ, റെയിൽ മൈത്രി പൊലീസ് എന്നിവരുടെ ആഭിമുഖ്യത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ സുരക്ഷാവാരം സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10ന് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സുരേഷ് കുമാർ ആർ. ഉദ്ഘാടനം ചെയ്യും. യാത്ര സംബന്ധിച്ച അവബോധമുണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇന്ന് ഉച്ചയ്ക്ക് ഒന്നു വരെ കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ യാത്രക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും സ്റ്റേഷനിൽ സംഘടിപ്പിക്കും. സുരക്ഷാബോധവത്കരണം 20 വരെ നീളും. വരുംദിവസങ്ങളിൽ ട്രെയിനുകളിൽ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും, ലഹരി വിരുദ്ധ ക്യാമ്പയിനും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |