ന്യൂഡൽഹി:ഫിഷറീസ് വകുപ്പിന് 2023 - 24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വിഹിതം 2022 - 23 സാമ്പത്തിക വർഷത്തേക്കാൾ 38.45 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുന്നതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ യോജന എന്ന പേരിൽ ഒരു പുതിയ ഉപപദ്ധതി പ്രഖ്യാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ ഉപപദ്ധതി 6,000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുന്നു. മത്സ്യ കൃഷി, മത്സ്യബന്ധനം എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന സൂക്ഷ്മസംരഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ഈ പദ്ധതിയിൽ പെടുന്നു. പഞ്ചായത്ത് തലത്തിൽ ഫിഷറീസ് പ്രാഥമിക സഹകരണ സംഘങ്ങൾ രൂപകരിക്കാനും ബഡ്ജറ്റ് ഊന്നൽ നൽകിയിട്ടുണ്ട്. ഇതിനായി 900 കോടി രൂപ സഹകരണ മന്ത്രാലയത്തിന് വകയിരുത്തി. കേന്ദ്രമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |