വേഷവിധാനങ്ങളിലൂടെ പലപ്പോഴും ജനശ്രദ്ധ ആകർഷിക്കാൻ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷം പലപ്പോഴും മോദിക്കെതിരെ ഇത് ആയുധമാക്കി മാറ്റിയിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പാർലമെന്റിൽ എത്തിയത് ഒരു പ്രത്യേകതരം വസ്ത്രം ധരിച്ചുകൊണ്ടാണ്.
വെള്ള കുർത്തയ്ക്ക് മുകളിൽ നീല ജാക്കറ്റ് ആയിരുന്നു മോദിയുടെ വസ്ത്രം. പലപ്പോഴും ഇതേ രീതിയിലുള്ള വസ്ത്രധാരണമാണ് മോദി സ്വീകരിക്കാറുള്ളതെങ്കിലും ഇതപ്രകാരമായിരുന്നില്ല. വസ്ത്രം നിർമ്മിക്കപ്പെട്ട വസ്തുവിനായിരുന്നു പ്രത്യേകത. പ്ളാസ്റ്റിക് ബോട്ടിലുകൾ പുനചംക്രമണം ചെയ്തെടുത്ത് നിർമ്മിച്ചതായിരുന്നു മോദി ധരിച്ച നീല ജാക്കറ്റ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പ്രധാനമന്ത്രിക്ക് ഈ ജാക്കറ്റ് സമ്മാനിച്ചത്.
10 കോടിയിലധികം വരുന്ന പിഇടി ബോട്ടിലുകൾ ഉപയോഗിച്ച് ധാരാളം വസ്ത്രങ്ങൾ ഐഒസി നിർമ്മിക്കുന്നുണ്ട്. തങ്ങളുടെ ജീവനക്കാർക്കും, സൈനികർക്കുമാണ് ഇപ്പോൾ ഇത് വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |