തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ പോലും സ്‌ത്രീകൾക്ക് നേരെ അതിക്രമം തുടർക്കഥയാകുകയാണ്. ജോലിക്ക് പോകുകയായിരുന്ന യുവതിയ്‌ക്ക് നേരെ നഗരത്തിൽ കുറവൻകോണത്ത് വച്ച് സർക്കാർ ഉദ്യോഗസ്ഥന്റെ ലൈംഗിക അതിക്രമ ശ്രമം. നടന്നുവരികയായിരുന്ന യുവതിയെ വാഹനത്തിലിരിക്കുകയായിരുന്ന സർക്കാർ ഉദ്യോഗസ്ഥനായ പളളിച്ചൽ സ്വദേശിയായ വൈശാഖ് കൈയിൽ കയറി പിടിക്കുകയും പിന്നാലെ നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു.
പെൺകുട്ടി ബഹളംവച്ചതോടെ വൈശാഖ് തന്റെ കാറിൽ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. എന്നാൽ കാർ നമ്പർ വച്ച് അന്വേഷണം നടത്തിയതോടെ വികാസ്ഭവൻ വ്യവസായ വകുപ്പ് ഡയറക്‌ടർ ഓഫീസിലെ ക്ളാർക്കാണ് ഇയാൾ എന്ന് കണ്ടെത്തി. കുറച്ച്ദിവസങ്ങളായി ഇയാൾ ഈ പെൺകുട്ടിയെ ശ്രദ്ധിച്ചിരുന്നതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവശേഷം ഓഫീസിൽ ജോലിയിലുണ്ടായിരുന്ന വൈശാഖിനെ മ്യൂസിയം പൊലീസ് ഓഫീസിൽ കയറി അറസ്‌റ്റ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |