കൊച്ചി: സമുദ്ര മത്സ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് സമുദ്ര ശാസ്ത്രജ്ഞർ, നയതന്ത്രജ്ഞർ, ഗവേഷകർ, വ്യവസായികൾ തുടങ്ങിയവർ പങ്കെടുക്കുന്ന രാജ്യാന്തര സമ്മേളനം നാളെ കൊച്ചിയിൽ തുടങ്ങും. സമ്മേളനം കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി ജതീന്ദ്രനാഥ് സ്വൈൻ ഉദ്ഘാടനം ചെയ്യും. ഐ.സി.എ.ആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ. ജെന, കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ജെ. ബാലാജി എന്നിവർ പങ്കെടുക്കും. 30 രാജ്യങ്ങളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ 80ലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും. സി.എം.എഫ്.ആർ.ഐ, സി.ഐ.എഫ്.ടി, കുഫോസ് തുടങ്ങിയ സ്ഥാപനങ്ങളും സമ്മേളന നടത്തിപ്പിന്റെ ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |