SignIn
Kerala Kaumudi Online
Saturday, 21 September 2024 5.41 AM IST

ഓടിക്കൊണ്ടിരിക്കെ കത്തുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നു, ഇന്ന് കത്തിയത് കെ എസ് ആർ ടി സി ബസ്, പ്രതിസ്ഥാനത്ത് ഷോർട്ട്  സർക്യൂട്ട്, ചിത്രങ്ങൾ

Increase Font Size Decrease Font Size Print Page

bus

തൃശൂർ: ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീപിടിച്ചു. തൃശൂർ - കോട്ടയം സൂപ്പർഫാസ്റ്റിനാണ് തൃശൂർ പുഴയ്ക്കലിൽ വച്ച് തീപിടിച്ചത്. ഓടിയെത്തിയ നാട്ടുകാർ ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ഓടിക്കൊണ്ടിരിക്കെ ബസിന്റെ മുന്നിൽ എൻജിന്റെ ഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. യാത്രക്കാരിൽ ഒരാളാണ് ജീവനക്കാരെ ഇക്കാര്യം അറിയിച്ചത്. ഉടൻ ബസ് ജീവനക്കാർ സമയോചിതമായി ഇടപെടുകയായിരുന്നു. നാട്ടുകാരും ഓടിയെത്തി യാത്രക്കാരെ പുറത്തിറക്കി. തൊട്ടുടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് തീണയ്ക്കാനുള്ള ഉപകരണം നാട്ടുകാർതന്നെ എത്തിച്ച് തീ അണയ്ക്കുകയും ചെയ്തു. ഇതിനിടെ അഗ്നിശമന സേനയും സ്ഥലത്തെത്തി. മുപ്പത് യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ അടിഭാഗത്തുള്ള വയറിംഗിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.

bus1

കഴിഞ്ഞയാഴ്ചയാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി പൂർണ ഗർഭിണിയും ഭർത്താവും മരിച്ചത്. അതിനുശേഷം സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ കാറുകൾ കത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടായിരുന്നു ഇതിൽ പലതിനും കാരണമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSRTC, BUS FIRE, TRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.