ചിറയിൻകീഴ് : വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കുട്ടിപ്പൊലീസിന്റെ നേതൃത്വത്തിൽ ഒരു വയറൂട്ടാം പദ്ധതിക്ക് തുടക്കമായി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 1013 ഭക്ഷണപ്പൊതികൾ നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആശുപത്രി സൂപ്രണ്ട് അജിത് കുമാർ.എസ്.എൽ, നഴ്സിംഗ് സൂപ്രണ്ട് ഗീത കുമാരി എന്നിവർ ചേർന്ന് ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ ഷീലകുമാരി, എച്ച്.എം ബിന്ദു.സി.എസ്, സി.പി.ഒ സൗദീഷ് തമ്പി, എ.സി.പി.ഒ പൂജ, അദ്ധ്യാപകരായ അനുപമ, വിമൽ കുമാർ, ശ്രീജിത്ത്, യതീഷ്, പി.ടി.എ മെമ്പർ അശോക്, എസ്.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചഭക്ഷണത്തിനൊപ്പം കുട്ടികൾ കരുതുന്ന പൊതിച്ചോറാണ് സ്കൂളിന്റെ ചുറ്റുപാടുമുള്ള ഒറ്റപ്പെട്ടു കഴിയുന്നവർക്ക് വിതരണം ചെയ്യുന്നത്. ഉച്ചഭക്ഷണ സമയത്തെ ഇടവേളയിൽ കുട്ടികൾ തന്നെയാണ് ഭക്ഷണ വിതരണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |