SignIn
Kerala Kaumudi Online
Friday, 29 March 2024 2.39 AM IST

വാർണർ മടങ്ങുന്നു, വൺഡേയ്ക്ക് വരും

warner

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഓസ്ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങും. അടുത്തമാസം തുടങ്ങുന്ന ഏകദിന പരമ്പരയ്ക്കായി വാർണർ തിരിച്ചെത്തുമെന്ന് ഓസീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ഡൽഹി ടെസ്റ്റിൽ സിറാജിന്റെ ഏറ് ഹെൽമറ്റിലും കൈയിലും പന്തുകൊണ്ട് പരിക്കേറ്റ വാർണർക്ക് പകരം മാറ്റ് റെൻഷോ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയിരുന്നു. വിശദ പരിശോധനയിൽ കൈയ്ക്ക് പൊട്ടലുണ്ടെന്ന് കണ്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചയക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളിലും വാർണറുടെ പ്രകടനം ദയനീയമായിരുന്നു. മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് വെറും 26 റൺസ് മാത്രമാണ് നേടാനായത്.

പരിക്കേറ്റ ഓസീസ് പേസർ ജോഷ് ഹേസൽവുഡും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. കാമറൂൺ ഗ്രീൻ, മിച്ചൽ സ്റ്റാർക്ക് എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇൻഡോറിൽ മാർച്ച് ഒന്നിനാണ് അടുത്ത ടെസ്റ്റ് ആരംഭിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, WARNER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.