ആറ്റിങ്ങൽ: ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ദിനാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺഅഡ്വക്കേറ്റ് എസ്. കുമാരി നിർവഹിച്ചു. ഹയർസെക്കൻഡറി വിദ്യാർത്ഥികളായഅമലും അഷറഫും പ്രവർത്തനങ്ങൾ വിശദീകരിച്ചു.പി.ടി.എ പ്രസിഡന്റ് വിജുകുമാർ അദ്ധ്യക്ഷതവഹിച്ചു. എസ്.എം.സി ചെയർമാൻസലാഹുദ്ദീൻ, ബി.പി.സി പി.സജി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഹസീന, സ്റ്റാഫ് സെക്രട്ടറി ഡോക്ടർ ബിനു. എസ്, പി.ടി.എ വൈസ് പ്രസിഡന്റ് ഹരികുമാർ എം.കെ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ എസ്. അജിത സ്വാഗതവും വൈസ് പ്രിൻസിപ്പൽ കെ. അനിൽകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |