വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ പ്രചരണാർത്ഥം കെ.പി.സി.സി വിചാർ വിഭാഗ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാവ്യ സദസ് സംഘടിപ്പിക്കും. വൈക്കം കച്ചേരി കവലയിൽ എട്ടിന് വൈകിട്ട് 4.30നാണ് വൈക്കം സത്യഗ്രഹ ശതാബ്ദി സ്മൃതി കാവ്യ സദസ്. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഡോ. കെ.എം. ബെന്നി ഉദ്ഘാടനം ചെയ്യും. എം. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കവികൾ സത്യഗ്രഹകാല ഗാനങ്ങളും സ്വന്തം കവിതകളും അവതരിപ്പിക്കും. പങ്കെടുക്കുന്നവർക്ക് പുസ്തകവും സർട്ടിഫിക്കറ്റും നൽകും. താത്പര്യമുള്ളവർ 94956 64095, 94478 69193 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |