തിരുവനന്തപുരം :ഖേലോ ഇന്ത്യ സൗത്ത് സോൺ വിമൻസ് ലീഗിന്റെ ഭാഗമായ റോഡ് സൈക്ലിംഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. വിതുര മരുതംമൂട് ജംഗ്ഷനിൽ രാവിലെ 9 മണിക്ക് അരുവിക്കര എം.എൽ.എ ജി. സ്റ്റീഫൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് എസ്.എസ് സുധീഷ് കുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ ജനപ്രതിനിധികളും പങ്കെടുക്കും.വിതുര - പച്ച റൂട്ടിലാണ് റോഡ് സൈക്ലിംഗ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുളളത്.
ഞായറാഴ്ച മത്സരങ്ങൾ സമാപിക്കും.ട്രാക്കിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ
8 സ്വർണ്ണത്തോടെ തമിഴ്നാട് ഒന്നാം സ്ഥാനത്തും ,
ഏഴ് സ്വർണ്ണത്തോടെ കേരളം രണ്ടാം സ്ഥാനത്തുമാണ്.കാര്യവട്ടം എൽ.എൻ.സി.പി. ഇ സൈക്ലിംഗ് വെലോഡ്രാമിലായിരുന്നു ട്രാക്ക് മത്സരങ്ങൾ .
ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും കേരള സൈക്ലിംഗ് അസോസിയേഷനും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |