തിരുവനന്തപുരം: തിരുവല്ലം പുഞ്ചക്കരിയിൽ എസ്.ഐയ്ക്കും ഭാര്യയ്ക്കും നേരെയുണ്ടായ ആക്രമണത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുഞ്ചക്കരി ആഴാകോണം കുളത്തിൻകര രാഹുലാണ് അറസ്റ്റിലായത്. ഇയാളുടെ സുഹൃത്ത് നെല്ലിയോട് സ്വദേശി അജിനുവേണ്ടി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.ചൊവ്വാഴ്ച രാവിലെ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐ പുഞ്ചക്കരി ഗോകുലത്തിൽ എസ്.ഗിരീഷ്കുമാർ , ഭാര്യ ശ്രീകല എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. വീട്ടുമുറ്റത്ത് നിന്ന എസ്.ഐയെയും ഭാര്യയെയും ബൈക്കിലെത്തിയ ഇവർ ആക്രമിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |