പയ്യന്നൂർ : രാമന്തളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ വളണ്ടിയർമാർക്കു പരിശീലനം സംഘടിപ്പിച്ചു.കുന്നരു ടാഗോർ സ്മാരക വായനശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമയുടെ അദ്ധ്യക്ഷതയിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എ.വി.സുനിത, ബിന്ദു നീലകണ്ഠൻ ,കെ.പി.ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.
കണ്ണുർ ഗവ: മെഡിക്കൽ കോളേജ് അസി: പ്രൊഫ: ഡോ. എ .കെ. വേണുഗോപാലൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ടി.പി.ഭവ്യ എന്നിവർ ക്ലാസ്സെടുത്തു. വിവിധ വാർഡുകളിൽ നിന്നായി
200 ളം സന്നദ്ധ പ്രവർത്തകർ പരിശീലനത്തിൽ പങ്കെടുത്തു. അസിസ്റ്റൻ്റ് സെക്രട്ടറി എം.ചന്ദ്രശേഖരൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ഗിരീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |