SignIn
Kerala Kaumudi Online
Friday, 20 September 2024 8.24 PM IST

വഞ്ചിച്ചതിന് പ്രതികാരം, കാമുകന്റെ ശരീരത്തിൽ തിളച്ച എണ്ണയൊഴിച്ചു, പിടിയിലായത് ബന്ധുവായ യുവതി

Increase Font Size Decrease Font Size Print Page
arrest

ഈറോഡ്: തന്നെ വഞ്ചിച്ച് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയത്തിനൊരുങ്ങിയ ഇരുപത്തേഴുകാരനുമേൽ തിളച്ച എണ്ണയൊഴിച്ച കാമുകിയെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് ഈറോഡ് സ്വദേശി മീനാദേവിയാണ് അറസ്റ്റിലായത്. ഗുരുതരമായി പരിക്കേറ്റ കാമുകൻ കാർത്തി ആശുപത്രിയിൽ ചികിത്സയിലാണ്.

മീനാദേവിയും കാർത്തിയും ബന്ധുക്കളാണ്. പെരുന്തുരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജാേലിചെയ്യുന്ന കാർത്തി മീനയുമായി കുറച്ചുനാൾ മുമ്പാണ് പ്രണയത്തിലായത്. വിവാഹം കഴിക്കാമെന്ന് കാർത്തി വാക്കുതന്നിരുന്നു എന്നാണ് മീനാദേവി പറയുന്നത്. ഇതിനിടെ മറ്റൊരു യുവതിയുമായി കാർത്തിയുടെ വിവാഹം ഉറപ്പിച്ചു. വീടിന് സമീപത്തുവച്ച് ഇതിനെക്കുറിച്ച് മീനാദേവി കാർത്തിയോട‌് ചോദിച്ചു.

ആദ്യമൊക്കെ ഒഴിഞ്ഞുമാറാൻ കാർത്തി ശ്രമിച്ചെങ്കിലും മീനാദേവി വിട്ടുകൊടുത്തില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. തർക്കം മൂത്തതോടെയാണ് മീനാദേവി തിളച്ച എണ്ണ കാർത്തിയുടെ ശരീരത്തിലൊഴിച്ചത്. മുഖത്തും കൈകളിലുമാണ് മാരകമായി പൊള്ളലേറ്റത്. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ആശുപത്രിയിലെത്തിച്ചത്. മീനാദേവിയെ പൊലീസ് അറസ്റ്റുചെയ്തു.താൻ കാമുകന് മേൽ എണ്ണയൊഴിച്ചെന്ന് മീനാദേവി സമ്മതിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, TAMILNADU, ARREST, WOMAN, HOT OIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.