SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.27 PM IST

സിന്ധു ആദ്യ റൗണ്ടിൽ പുറത്ത്

sindhu
sindhu

ബർമ്മിംഗ്ഹാം : ഇന്ത്യൻ വനിതാ താരം പി.വി സിന്ധു ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. ചൈനയു‌ടെ ഷാംഗ് ഇ മാനോട് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി. 39 മിനിട്ടുമാത്രമാണ് മത്സരം നീണ്ടത്. സ്കോർ : 17-21,11-21. ഈ വർഷം ഇത് മൂന്നാം ടൂർണമെന്റിലാണ് സിന്ധു ആദ്യ റൗണ്ടിൽ പുറത്താവുന്നത്.

ട്രീസ ജോളി - ഗായത്രി സഖ്യം പ്രീ ക്വാർട്ടറിൽ

അതേസമയം മലയാളി താരം ട്രീസ ജോളിയും പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രിയും ചേർന്ന സഖ്യം വനിവാ ഡബിൾസിൽ തങ്ങളുടെ മുന്നേറ്റത്തിന് തുടക്കമിട്ടു. കഴിഞ്ഞ വർഷം ഇവിടെ സെമിഫൈനൽ വരെയെത്തി വിസ്മയം സൃഷ്ടിച്ച ട്രീസയും ഗായത്രിയും ഇക്കുറി ആദ്യ റൗണ്ടിൽ ഏഴാം സീഡുകളായ തായ്‌ലാൻഡിന്റെ ജോംഗോൽഫാൻ- രവിന്ദ സഖ്യത്തെ 21-18 21-14നാണ് തോൽപ്പിച്ചത്. പ്രീ ക്വാർട്ടറിൽ ഇവർ ജപ്പാന്റെ യുകി ഫുകുഷിമ - സയാക ഹിരോട്ട സഖ്യത്തെ നേരിടും.

പുരുഷ സിംഗിൾസിൽ ഇന്ന് മലയാളി താരം എച്ച്.എസ് പ്രണോയ് പ്രീ ക്വാർട്ടറിൽ അന്തോണി ജിന്റിംഗിനെ നേരി‌ടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SINDHU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.