ടോക്കിയോ : പ്രകൃതിയിൽ പിങ്ക് നിറത്തിന്റെ പരവതാനി വിതച്ച ചെറിപ്പൂക്കൾ.... ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണിത്. ജപ്പാനിലെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന സീസണുകളിലൊന്നാണ് ചെറി ബ്ലോസം സീസൺ. ചെറി പൂക്കൾ കൂട്ടത്തോടെ പൂക്കുന്ന ഈ വർഷത്തെ ചെറി ബ്ലോസം സീസൺ ജപ്പാനിൽ ആരംഭിച്ചു. പ്രതിവർഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് ചെറി പൂക്കൾ വിടരുന്നത് കാണാൻ ജപ്പാനിലേക്ക് ഒഴുകിയെത്തുന്നത്.
ഈ മാസം സാവധാനത്തിൽ മൊട്ടിട്ട് തുടങ്ങുന്ന പൂക്കൾ ഏപ്രിൽ മദ്ധ്യത്തോടെ പാരമ്യത്തിലെത്തും. ക്യോട്ടോ മേഖലയിലാണ് ചെറി ബ്ലോസം ഏറ്റവും കൂടുതൽ കാണാനാവുക. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ നിരവധി സഞ്ചാരികൾ ഇത്തവണ ചെറി ബ്ലോസം സീസൺ ആസ്വദിക്കാനെത്തുമെന്ന് കരുതുന്നു.
ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലും ചെറി ബ്ലോസം സീസൺ തുടങ്ങി. ടോക്കിയോയിലെ പ്രശസ്തമായ പാർക്കുകളെല്ലാം സഞ്ചാരികളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ മൂന്ന് വർഷം റദ്ദാക്കപ്പെട്ട മെഗുറ റിവർ സകുറ ഫെസ്റ്റിവൽ അടക്കമുള്ള ആഘോഷങ്ങളും ഇത്തവണയുണ്ട്. പിങ്ക് നിറത്തിലെ ജലച്ഛായം കൊണ്ട് ചിത്രം വരച്ച പോലുള്ള ജാപ്പനീസ് പ്രകൃതി ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |