തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ വാദി പ്രതിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ന് സഭ ആരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഒമ്പത് മിനിട്ടിനുള്ളിൽ പിരിഞ്ഞിരുന്നു. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് ബഹളം രൂക്ഷമായത്. സഭ അവസാനിപ്പിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് വി ഡി സതീശൻ പ്രതികരിച്ചു.
'ഇന്നലെ രാവിലെ എട്ട് മണിക്ക് സർവകക്ഷി യോഗം ചേരുമ്പോൾ അന്ന് വെളുപ്പിന് ഒന്നരയ്ക്കും രണ്ടിനുമാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അർദ്ധരാത്രി കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തിട്ട് എട്ട് മണിക്ക് സർവകക്ഷി യോഗം വിളിച്ച് കൂട്ടിയതിലെ കാപട്യം ഇപ്പോൾ എല്ലാവർക്കും വ്യക്തമായി. ഒത്തുതീർപ്പാക്കാനല്ല പകരം പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാനാണ് സർവകക്ഷി യോഗം വിളിച്ചത്. വാദികളായ പ്രതിപക്ഷ എംഎൽഎമാരെ പ്രതിയാക്കുകയാണ് സർക്കാർ ചെയ്യുന്നത്. കെ കെ രമയുടെ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. ഇനി സർക്കാർ പരിപാടികളോട് സഹകരിക്കില്ല. മുഖ്യമന്ത്രിയുടെ ദാർഷ്ട്യം നടക്കില്ല.' - പ്രതിപക്ഷ നേതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |