SignIn
Kerala Kaumudi Online
Friday, 20 September 2024 1.19 AM IST

കുടുംബശ്രീ  ജനകീയ  ഹോട്ടലിൽ  ഗ്യാസ്  പെട്ടിത്തെറിച്ച് അപകടം; ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Increase Font Size Decrease Font Size Print Page
gas

പാലക്കാട്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീ പിടിച്ചു. പാലക്കാട് പുതുശ്ശേരിയിലെ കുടുംബശ്രീ ജനകീയ ഹോട്ടലിലാണ് ഗ്യാസ് പെട്ടിത്തെറിച്ചത്. ഹോട്ടലിൽ പാചകം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ജീവനക്കാർ ഹോട്ടലിൽ നിന്ന് പുറത്തേയ്ക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി.

പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ അവശിഷ്ടങ്ങൾ ഏകദേശം 200 മീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെടുത്തു. സിലിണ്ടർ പൊട്ടി തെറിച്ച ആഘാതത്തിൽ തൊട്ടടുത്തുള്ള ട്രാക്ടർ ഏജൻസിയുടെ ഓഫീസിലും കേടുപാടുകൾ സംഭവിച്ചു. ഹോട്ടലിൽ ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കുടുംബശ്രീ ജീവനക്കാർ പറഞ്ഞു. കഞ്ചിക്കോട് അഗ്നിശമനസേനാംഗങ്ങൾ എത്തിയാണ് ഹോട്ടലിലെ തീ അണച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GAS, PALAKKAD, EXPLODED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.