75-ാമത്തെ ചിത്രത്തിലേക്ക് നയൻതാര. സത്യരാജ്, ജയ്, റെഡിൻ കിംഗ്സ്ളി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ നിലേഷ് കൃഷ്ണ ആണ് സംവിധാനം. സീ സ്റ്റുഡിയോസ്, ട്രൈ സന്റ് ആർട്സ്, നാദ് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ വർഷം അവസാനം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പേര് ഉടൻ പുറത്തുവിടും. അതേസമയം ആദ്യ ഗുജറാത്തി ചിത്രവുമായി നയൻതാരയും വിഘ്നേഷ് ശിവനും. റൗഡി പിക്ചേഴ്സിന്റെ ശുഭ് യാത്ര എന്ന ചിത്രം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം.
തമിഴ് സിനിമകൾ മാത്രം നിർമ്മിച്ചിട്ടുള്ള റൗഡി പിക്ചേഴ്സിന്റെ മറ്റു ഭാഷയിലേക്കുള്ള ആദ്യ ചുവടുവയ്പാണ് ശുഭ് യാത്ര. മനീഷ് സൈനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൽഹർ തക്കർ, മോണാൽ ഗുജാർ, ദർശൻ ജരിവല്ല, ഹിതു കനോഡിയ, അർച്ചന ത്രിവേദി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.നയൻതാരയെ നായികയായി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ഹിറ്റ് ചിത്രത്തിനുശേഷമാണ് റൗഡി പിക്ചേഴ്സ് എന്ന പേരിൽ ഇരുവരും നിർമ്മാണ കമ്പനി തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |