SignIn
Kerala Kaumudi Online
Saturday, 27 April 2024 4.25 AM IST

ഭാര്യ മർദ്ദിക്കുന്നത് അച്ഛൻ കണ്ടിട്ടുണ്ട് , രാം ഗോപാൽ വർമ്മ

g

വിവാഹമോചന കാരണം വെളിപ്പെടുത്തി സംവിധായകൻ രാം ഗോപാൽ വർമ്മ. ഭാര്യ രത്‌നയും താനും തമ്മിൽ എപ്പോഴും വഴക്കുണ്ടാകുമായിരുന്നു. അരിശംപൂണ്ട് ഭാര്യ പലതവണ അലറിവിളിക്കുകയും വഴക്കുപറയുകയും ചെയ്യുമായിരുന്നു. എത്ര അലറി വിളിച്ചാലും ഞാൻ മൗനം പാലിക്കും. കഴിയുന്നിടത്തോളം കേൾക്കാത്ത ഭാവത്തിലാണ് നിൽക്കുക.

ഒട്ടും സഹിക്കാനാവാതെ വരുമ്പോൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോവും. ഒരുദിവസം വഴക്കിട്ട് ഇറങ്ങിപോയ ഞാൻ കുറച്ചുദിവസങ്ങൾക്കുശേഷമാണ് വീട്ടിൽ തിരികെ എത്തിയത്. ഉടൻ ഭാര്യ എന്നെ തടഞ്ഞുനിറുത്തി ചോദ്യം ചെയ്തു. എന്നാൽ പതിവുപോലെ ഞാൻ മൗനം പാലിച്ചുനിന്നതു കണ്ടപ്പോൾ രത്‌നയ്ക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല. അവർ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ചോദ്യം ചെയ്യുകയും തല്ലുകയും ചുമരിൽ ചേർത്ത് നിറുത്തി അടിക്കുകയും ചെയ്തു. തന്നെ ഭാര്യ അടിക്കുന്നത് തന്റെ അച്ഛൻ വരെ കണ്ടിട്ടുണ്ടെന്ന് രാം ഗോപാൽ വർമ്മ വ്യക്തമാക്കി. അതേസമയം എന്നും വിവാദങ്ങളുടെ നായകനാണ് രാം ഗോപാൽ വർമ്മ. അടുത്തിടെ ഒരു നടിയുടെ കാൽപാദത്തിൽ ചുംബിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.