ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് കുടുംബസമേതം താമസം മാറ്റിയ സൂര്യ 70 കോടിയുടെ ആഡംബര ഫ്ളാറ്റ് സ്വന്തമാക്കി. മുംബൈയിൽ വൻകിട ബിസിനസുകാരും ചലച്ചിത്ര താരങ്ങളും താമസിക്കുന്ന പ്രദേശത്താണ് സൂര്യ ഫ്ളാറ്റ് സ്വന്തമാക്കിയത്. 9000 ചതുരശ്രയടിയാണ് പാർപ്പിടത്തിന്റെ വിസ്തൃതി. പ്രത്യേക പൂന്തോട്ടവും നിരവധി കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഫ്ളാറ്റിനോട് ചേർന്നുണ്ട്.
ചെന്നൈയിൽ നിന്ന് അച്ഛൻ, അമ്മ , സഹോദരനും നടനുമായ കാർത്തി എന്നിവർ എത്തുമ്പോൾ താമസിക്കാനായി ഫ്ളാറ്റിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ പിറന്നാളിനും കുടുംബാംഗങ്ങൾ ഒത്തുചേരുന്ന മറ്റു ആഘോഷങ്ങളും നടത്തുന്ന ഇടമാണ് ഇവിടം . മകൾ ദിയയുടെ വിദ്യാഭ്യാസത്തിനും കൂടിയാണ് സൂര്യ മുംബൈയിലേക്ക് കുടുംബസമേതം താമസം മാറ്റിയതെന്നാണ് റിപ്പോർട്ട്. അതേസമയം സൂര്യയുടെയും ജ്യാേതികയുടെയും നിർമ്മാണ കമ്പനിയായ 2 ഡി എന്റർടെയ്‌ൻമെന്റ് ബോളിവുഡിലേക്ക് എത്തുകയാണ്. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ സുരരൈ പോട്രിന്റെ ബോളിവുഡ് പതിപ്പിൽ 2 ഡി എന്റർടെയ്ൻമെന്റിന് നിർമ്മാണ പങ്കാളിത്തമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |