ഇനി വേദികളിൽ സാമി സാമി എന്ന ഗാനത്തിന് നൃത്തം ചെയ്യില്ലെന്ന് നടി രശ്മിക മന്ദാന. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്ന റഷ് അവർ എന്ന ചോദ്യോത്തര വേളയിലാണ് രശ്മിക തീരുമാനം പങ്കുവച്ചത്. ഒരുപാടുതവണ സാമിക്ക് വേണ്ടി നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോൾ പുറംവേദന വരുമെന്നാണ് തോന്നുന്നത്. എനിക്കുവേണ്ടി നിങ്ങൾക്കും ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവച്ചുകൂടാ? എന്നായിരുന്നു രശ്മിക ആരാധകന് നൽകിയ മറുപടി. പുഷ്പ എന്ന അല്ലു അർജുൻ, രശ്മിക മന്ദാന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമാണ് സാമി സാമി. പുഷ്പയുടെ രണ്ടാം ഭാഗമായി പുഷ്പ ദ റൂൾ ചിത്രീകരണഘട്ടത്തിലാണ്. ഫഹദ് ഫാസിൽ പ്രതിനായകനായി രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. സായ് പല്ലവി അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |