SignIn
Kerala Kaumudi Online
Thursday, 25 April 2024 12.00 AM IST

ബെയർസ്റ്റോ ഐ.പി.എല്ലിനില്ല, ലിവിംഗ്‌സ്റ്റൺ വരും

bairstow

ന്യൂഡൽഹി: പരിക്കിൽ നിന്ന് മോചിതനാകാത്ത പഞ്ചാബ് കിംഗ്സിന്റെ ഇംഗ്ലീഷ് സൂപ്പർ താരം ജോണി ബെയർസ്റ്റോയ്ക്ക് ഈ ഐ.പി.എൽ സീസൺ നഷ്ടമാകും. അതേസമയം പരിക്കിൽ നിന്ന് മോചിതനായ പഞ്ചാബിന്റെ മറ്റൊരു ഇംഗ്ലീഷ് താരം ലിയാം ലിവിംഗ്സ്റ്റൺ കളിക്കാനിറങ്ങും. കഴിഞ്ഞ സെപ്തംബറിൽ കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനായി വരുന്ന 33കാരനായ ബെയർസ്റ്റോ ഐ.പി.എൽ പോലൊരു വലിയ

ടൂർണമെന്റിൽ കളിക്കാനുള്ള ശാരീരിക ക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്ര് ബോർഡ് അറിയിച്ചു. അതിനാൽ തന്നെ അദ്ദേഹത്തിന് ഐ.പി.എല്ലിൽ പങ്കെടുക്കാനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാനാനാകില്ലെന്നും ബോർഡ് വ്യക്തമാക്കി. അതേസമയം കണങ്കാലിനും മുട്ടിനും പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓൾറൗണ്ടർ ലിവിംഗ്സ്റ്റണ് ഐ.പി.എല്ലിൽ കളിക്കാനുള്ള അനുമതി നൽകിയതായും ബോർഡ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BAIRSTOW
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.