ലോകകപ്പ് വിജയത്തിന് പിന്നാലെയുള്ള ആദ്യ മത്സരത്തിൽ പനാമയെ 2-0ന് തോൽപ്പിച്ച് അർജന്റീന. സൗഹ്യദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾ നേടിയാണ് അർജന്റീന വിജയം നേടിയത്. ഇതിലെ രണ്ടാമത്തെ ഗോളിലൂടെ മെസി തന്റെ കരിയറിലെ 800 ഗോൾ നേട്ടവും കെെവരിച്ചു. 21കാരനായ തിയാഗോ അൽമാഡയാണ് ആദ്യ ഗോൾ നേടിയത്. ഏകദേശം 83,000ത്തിലധികം ആരാധകരാണ് ഈ മത്സരം കാണാൻ എത്തിയത്.
ലോകചാമ്പ്യന്മാരെ 78 മിനിട്ട് വരെ ഗോൾ നേടാതെ നിർത്താൻ പനാമയ്ക്ക് കഴിഞ്ഞു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് അർജന്റീന ആദ്യ ഗോൾ നേടിയത്. 78-ാം മിനിട്ടിൽ അൽമാഡയും 89-ാം മിനിട്ടിൽ ലയണൽ മെസിയും ഗോൾ നേടി. ഫ്രീകിക്കിലൂടെയാണ് മെസി തന്റെ 800-ാം ഗോൾ പൂർത്തിയാക്കിയത്.
#ARG 🇦🇷 2 - 🇵🇦 0 #PAN | 43 ST | Leo la soltó y la gente lo gritó, de tanto intentar se hizo realidad.
— Televisión Pública (@TV_Publica) March 24, 2023
Mirá el partido EN VIVO en https://t.co/fnEKkuadQ9 #SomosMundiales pic.twitter.com/nPKpl0drjZ
വിജയത്തിന് ശേഷം കോച്ച് ലയൺ സ്കലോനിയും അർജന്റീന ടീമിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളും മെെതാനത്തിലെത്തിയിരുന്നു. ഖത്തറിലെ വിജയകരമായ ലോകകപ്പ് കാമ്പെയ്‌നിന്റെ ഗാനമായ "Muchachos" ആരാധകർ ആലപിച്ചിരുന്നു. മെസ്സിയുടെ പേര് സ്റ്റേഡിയത്തിൽ ആരാധകര് ഏറ്റു പാടിയപ്പോൾ ചെറു പുഞ്ചിരിയോടെ അർജൻ്റീനയുടെ നായകൻ അത് നോക്കിനിന്നു. ആഘോഷത്തിന്റെ ഭാഗമായി അർജന്റീന ടീം അംഗങ്ങൾക്ക് ലോകകപ്പിൻ്റെ റെപ്ലികയും (ലോകകപ്പ് ട്രോഫിയുടെ പകർപ്പ്) നൽകി. ഡിസംബറിൽ നടന്ന ലോകകപ്പ് ഫെെനലിൽ ഫ്രാൻസിനെ നേരിട്ട അതേ ഇലവനെയാണ് കോച്ച് ഈ കളിയിലും തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |