വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ ചിത്രങ്ങൾക്കുശേഷം ക്രിഷാന്ദ് ആർ.കെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മാണം. കൊച്ചിയിൽ നവാഗതനായ റോബി ഡേവിഡ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡിൽ അഭിനയിക്കുകയാണ് മമ്മൂട്ടി. ഈ മാസം അവസാനം കണ്ണൂർ സ്ക്വാഡ് പൂർത്തിയാവും. നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലാണ് തുടർന്ന് മമ്മൂട്ടി അഭിനയിക്കുക. ഡിനോയുടെ ചിത്രം ഏപ്രിൽ ആദ്യം കൊച്ചിയിൽ ആരംഭിക്കും. ഷൈൻ ടോം ചാക്കോ, ഗൗതം മേനോൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇതിനുശേഷം മഹേഷ് നാരായണന്റെ ചിത്രം ആണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. ദുബായും ലണ്ടനുമാണ് പ്രധാന ലൊക്കേഷൻ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് മഹേഷ് നാരായണൻ ചിത്രത്തിന്റെ നിർമ്മാണം. തുടർന്ന് കൃഷാന്ദിന്റെ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കും. പ്രകൃതിയുടെ നാശവും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളും പ്രധാന വിഷയമാക്കിയ ആവാസവ്യൂഹത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. കഴിഞ്ഞദിവസം ഒ.ടി.ടി പ്ളാറ്റ്ഫോമിൽ സ്ട്രീം ചെയ്ത പുരുഷ പ്രേതം മികച്ച പ്രതികരണമാണ് നേടുന്നത്. പ്രശാന്ത് അലക്സാണ്ടർ ആണ് ചിത്രത്തിൽ നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |