ജുബൈൽ : പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് സൗദിയിൽ പ്രവാസി മലയാളി മരിച്ചു. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറിൽ അനിൽകുമാർ ദേവൻ നായർ ആണ് മരിച്ചത്. ഞായറാഴ്ച ജുബൈൽ അബു ഹദ്രിയ റോഡിലായിരുന്നു അപകടം നടന്നത്.
ഇന്ധനവുമായി പോകവെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പൊള്ളലേറ്റ അനിൽകുമാർ അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. ടാങ്കർ പൂർണമായും കത്തിനശിച്ചിരുന്നു. 14 വർഷമായി സൗദിയിൽ ജോലി ചെയ്ത് വരികയാൻ് അനിൽകുമാർ, മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |