ഇരിങ്ങാലക്കുട: നടനും മുൻ എം പിയുമായ ഇന്നസെന്റിനെ അവസാനമായി ഒരു നോക്കുകാണാൻ നടി കാവ്യ മാധവൻ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ഭർത്താവും നടനുമായ ദിലീപ് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
പാപ്പി അപ്പച്ച, ട്വന്റി ട്വന്റി, ചന്ദ്രനുദിക്കുന്ന ദിക്കിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ കാവ്യയും ഇന്നസെന്റും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇന്നസെന്റിനോട് സഹോദരനോടോ, അച്ഛനോടോ ഒക്കെ തോന്നുന്ന അടുപ്പമാണെന്ന് ദിലീപ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഞായറാഴ്ച രാത്രിയും ഇന്നലെ മുഴുവനും മൃതദേഹത്തിന് സമീപം ദിലീപുണ്ടായിരുന്നു.
സംവിധായകൻ കമലും ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിച്ചു. മന്ത്രി കെ രാജൻ അടക്കമുള്ളവർ സ്ഥലത്തുണ്ട്. നൂറ് കണക്കിനാളുകളാണ് പ്രിയ താരത്തെ ഒരുനോക്കുകാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. ഒൻപതരയോടെ മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |