കൊച്ചി: കൂടുകൃഷി സംരംഭങ്ങളിൽ മികച്ച വരുമാനമുണ്ടാക്കുന്നത് കേരളത്തിലെ മത്സ്യകർഷകരാണെന്ന് പഠനം. ഇത്തരത്തിലുള്ള 40 ശതമാനത്തോളം സംരംഭങ്ങൾ ഒരു യൂണിറ്റിൽ നിന്ന് രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ വരുമാനം നേടുന്നുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ പഠനം പറയുന്നു. എന്നാൽ, കടലിൽ നടത്തുന്ന കൂടുകൃഷിയിൽ ഉയർന്ന വരുമാനം നേടുന്നത് ആന്ധ്രപ്രദേശിലെ കർഷകരാണ്.
എട്ട് മാസംവരെ നീണ്ടുനിൽക്കുന്ന സീസണിൽ ഒരു കൂടുകൃഷി യൂണിറ്റിൽ നിന്ന് മാത്രം മൂന്നു ലക്ഷം രൂപവരെ അധികവരുമാനം നേടാം. മീനും കടൽപായലും കക്കവർഗങ്ങളും സംയോജിതമായി കൃഷിചെയ്യുന്ന രീതിയായ ഇംറ്റയുടെ ഒരു യൂണിറ്റിൽ നിന്ന് ഇതിൽ കൂടുതൽ വരുമാനമുണ്ടാക്കാമെന്നും പഠനം കണ്ടെത്തി. സി.എം.എഫ്.ആർ.ഐയിലെ സീനിയർ ശാസ്ത്രജ്ഞൻ ഡോ. ഷിനോജ് പാറപ്പുറത്തിന്റെ നേതൃത്വത്തിൽ
കേരളത്തിലെ മൂന്ന് ജില്ലകളിൽ നിന്നുൾപ്പെടെ ആറ് തീരദേശ സംസ്ഥാനങ്ങളിലെ 159 മാരികൾച്ചർ സംരംഭങ്ങളിലാണ് പഠനം നടത്തിയത് .
ഒരു യൂണിറ്റ് കൂടുമത്സ്യകൃഷി 175 മുതൽ 396 വരെ തൊഴിൽദിനങ്ങളാണ് സൃഷ്ടിക്കുന്നത്.
മാരികൾച്ചർ കൃഷികളിൽ ആന്റിബയോട്ടികിന്റെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇൻഷ്വറൻസ് പരിരക്ഷ, ഗുണമേൻമയുള്ള വിത്തുകൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനം, വിപണി പരിഷ്‌കരണം തുടങ്ങിയ നിർദേശങ്ങളും സമിതി മുന്നോട്ടുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |