പത്തുകോടിയുടെ ആഡംബരകാർ സ്വന്തമാക്കി കിംഗ് ഖാൻ. 3 കോടിയുടെ റോൾസ് മെയ്ബ സ്വന്തമാക്കി ദുൽഖർ സൽമാൻ. റോൾസ് റോയ്സ് കലിനർ ആണ് ഷാരൂഖ് ഖാൻ സ്വന്തമാക്കിയത്. മുംബയിലെ വസതിക്കു സമീപത്തുനിന്ന് വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. പുതിയ വാഹനത്തിൽ ഷാരൂഖ് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. വീട്ടിൽ ഒരു പാർട്ടി ഒരുക്കണമായിരുന്നു എന്നാണ് ആരാധകരുടെ കമന്റ് . മെഴ്സിഡീസിന്റെ മെയ്ബ ജി.എൽ.എസ് 600 ആണ് ദുൽഖർ സ്വന്തമാക്കിയത്. മലയാള താരങ്ങളിൽ ആദ്യമായി മെയ്ബ സ്വന്തമാക്കിയ താരം എന്ന വിശേഷണവും ദുൽഖറിനു സ്വന്തം. സ്വപ്ന വാഹനത്തിനും തന്റെ ഇഷ്ട നമ്പരാണ് ദുൽഖർ നൽകിയിരിക്കുന്നത്. ഇഷ്ട നമ്പരായ 369 ലേലത്തിലൂടെ സ്വന്തമാക്കാൻ 11.85 ലക്ഷം രൂപയാണ് ദുൽഖർ നൽകിയത്.മെഴ്സിഡീസിന്റെ ബെൻസ് എസ്.എൽ.എസ് .എ.എം.ജി കാറും ദുൽഖറിന്റെ ഗാരേജിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |