കൊച്ചി: സാമ്പത്തിക വർഷത്തിന്റെ അവസാന ദിനത്തിൽ വിപണിയിൽ വൻകുതിപ്പ്. സെൻസെക്സ് ആയിരം പോയിന്റ് ഉയർന്ന് 58991.52ലും നിഫ്റ്റി 279.05 പോയിന്റ് കുതിച്ച് 17,359.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ കമ്പനികൾ മികച്ച നേട്ടം കൈവരിച്ചപ്പോൾ നെസ്‌ലെ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, ടി.സി.എസ്., ടെക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്, ആക്‌സിസ് ബാങ്ക്, വിപ്രോ എന്നിവയും നേട്ടമുണ്ടാക്കി.
ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് , അപ്പോളോ ഹോസ്പിറ്റൽ, അദാനി പോർട്ട്‌സ്, സൺ ഫാർമ തുടങ്ങിയവ നഷ്ടം നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |