കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി നേതാവിനെ അജ്ഞാതർ വെടി വച്ചുകൊന്നു. പൂർബ ബർദ്ധമാനിലെ രാജേഷ് എന്ന രാജു ഝാ ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കൊൽക്കത്തയിലേക്ക് കാറിൽ സഞ്ചരിക്കവേ മറ്റൊരു വാഹനത്തിലെത്തിയ അഞ്ജാതർ രാജുവിന് നേരെ വെടിയുതിർക്കുകയായിരുന്നു. രാജു സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അനധികൃത കൽക്കരി കച്ചവടം നടത്തിയിരുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.
കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ ശക്തിഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മധുരപലഹാരക്കടയ്ക്ക് പുറത്ത് വെച്ചാണ് ആക്രമണമുണ്ടായത്. കടയ്ക്ക് പുറത്ത് രാജു ഝാ തന്റെ എസ്‌യുവിയിൽ ഇരിക്കുന്ന സമയത്ത് മറ്റൊരു കാറിലെത്തിയ പ്രതികൾ കാറ് തല്ലിത്തകർക്കുകയും വെടിയുതിർക്കുകയുമായിരുന്നു. ഇവരിലൊരാൾ നിരവധി റൗണ്ട് വെടിയുതിർത്തതായാണ് പൊലീസ് അറിയിക്കുന്നത്. ഝാ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം വിവരം ലഭിച്ചതിനെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും അന്വേഷണം നടക്കുകയാണെന്നും പൂർബ ബർദ്ധമാൻ എസ്.പി കാമനാശിഷ് സെൻ പ്രതികരിച്ചു.ഹോട്ടൽ ബിസിനസുമായി ബന്ധമുള്ള ഝാ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്നതായാണ് റിപ്പോർട്ട്. കൽക്കരി കള്ളക്കടത്തു കേസിലും ഇയാൾ അറസ്റ്റിലായിരുന്നു.
West Bengal | BJP leader Raju Jha was shot dead by unidentified miscreants in Shaktigarh of Purba Bardhaman
— ANI (@ANI) April 1, 2023
It is an unfortunate incident and an investigation is being done: Kamanasish Sen, SP Purba Bardhaman pic.twitter.com/uYnrnVRZ7w
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |