SignIn
Kerala Kaumudi Online
Sunday, 19 May 2024 6.36 AM IST

കാസ്കറ്റ് കുട്ടികൾക്കായി വേനൽ മഴ

a
കാസ്കറ്റ് വായനശാലയുടെ വേനൽമഴ അവധിക്കാല ക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചവറ : ചവറ തെക്കുംഭാഗം കാസ്കറ്റ് വായനശാല ബാലവേദി കുട്ടികൾക്കായി വേനൽമഴ - 23 അവധിക്കാല വിനോദ - വിജ്ഞാന പരിപാടി സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വായനശാല പ്രസിഡന്റ് ബി.കെ.വിനോദ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ. എസ്.അനിൽ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ആർ.ഷാജി ശർമ, സി.ശശിധരൻ, അജിത പ്രദീപ്, ബിന്ദു ബാബു, ബാലവേദി പ്രസിഡന്റ് പി.ആർ.പവിത്ര എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ സെഷനിലായി ബി. വേണു, ടി.ബിജു, മജീഷ്യൻ അശ്വിൻ പരവൂർ എന്നിവർ ക്ലാസെടുത്തു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് അശ്വിൻ പരവൂർ ,ആർ. ഷാജി ശർമ, കോ- ഓർഡിനേറ്റർ പി .ഷാജി എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബാലവേദി സെക്രട്ടറി ശ്രീറാം ഹരികുമാർ നന്ദി പറഞ്ഞു. ചടങ്ങിൽ മുൻ പ്രസിഡന്റ് ജെ.മൈക്കിൾ തന്റെ പുസ്തകശേഖരം വായനശാലയ്ക്ക് കൈമാറി. വി.വിജയകുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.