കോട്ടയം: മെഡിക്കൽ കോളേജിൽ നഴ്സിന് നേരെ രോഗിയുടെ ആക്രമണം. കോട്ടയം മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരിയായ നേഹ ജോണിനാണ് ആക്രമിച്ചത്. ഇന്നലെ വെെകുന്നേരം രോഗിയ്ക്ക് കുത്തിവയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. കെെയൊടിഞ്ഞ നേഹ ചികിത്സയിലാണ്.
ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപ് കുത്തിവയ്പ്പ് നൽകുന്നതിന് വേണ്ടിയാണ് നേഹ രോഗിയുടെ അടുത്തെത്തിയത്. ന്യൂറോളജി വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയാണ് നഴ്സിനെ ഉപദ്രവിച്ചത്. ഇയാൾ നേഹയുടെ കെെ പിടിച്ച് തിരിക്കുകയായിരുന്നു. തുടർന്ന് നേഹ പരിശോധന നടത്തിയപ്പോഴാണ് കെെയ്ക്ക് പൊട്ടലുണ്ടെന്ന് മനസിലായത്. പിന്നാലെ പ്രതിയ്ക്കെതിരെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. നേഹയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നഴ്സിനെ ആക്രമിച്ച രോഗിയെ ഡിസ്ചാർജ് ചെയ്ത ശേഷം പറഞ്ഞുവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |