കൊച്ചി: ഫ്ലാറ്റിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലാണ് സംഭവം. കോഴിക്കോട് സ്വദേശി വൈഷ്ണവിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് അലക്സിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
ഇരുവരെയും കൈ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ഇടുക്കി സ്വദേശിയാണ് അലക്സ്. 19 ദിവസം മുമ്പാണ് ഇവർ ഈ ഫ്ലാറ്റിൽ എത്തിയത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |